ബിജെപി കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി:ഒ രാജഗോപാല്‍ ..കേരളത്തിന്റെ മൊത്തം വികാരമല്ല അരുവിക്കരയിലേതെന്ന് പിണറായി… ജാതിമതശക്തികള്‍ ഒന്നിച്ചതിന്റെ തെളിവ്‌: കോടിയേരി

ബിജെപി കുറച്ച് കൂടി വോട്ടുകള്‍ പ്രതീക്ഷിച്ചിരുന്നതായി ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നായി യുഡിഎഫിന് വേണ്ടി അരുവിക്കരയില്‍ പ്രവര്‍ത്തിച്ചു. വാഗ്ദാനങ്ഹളുടെ പെരുമഴയാണ് യു.ഡി.എഫ് അരുവിക്കരയില്‍ നടത്തി.ത്. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയായി എന്നും ഒ രാജഗോപാല്‍ പ്രതികരിച്ചു.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചത് കേരളത്തിന്റെ മൊത്തം വികാരമല്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.യു ഡി എഫ് ചട്ടങ്ങള്‍ ലംഘിച്ച് നേടിയ വിജയമെന്നും പിണറായി പറഞ്ഞു.

ജാതി മത ശക്തികള്‍ കേരളത്തില്‍ ശക്തരാകുന്നു എന്നതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. അരുവിക്കര തിരെഞ്ഞെടുപ്പ് ഫലം പരിശോധിക്കും.

തിരെഞ്ഞെടുപ്പ് എന്നത് വിജയവും പരാജയും ഒന്നിക്കുന്നതാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. പഠനത്തിന് ശേഷം പ്രതികരിക്കാമെന്നും വിജയകുമാര്‍ പറഞ്ഞു.

 

© 2025 Live Kerala News. All Rights Reserved.