ഫുട്‌ബോള്‍ താരം പാട്രിക് എകംഗ് അന്തരിച്ചു; റൊമാനിയന്‍ ലീഗ് മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

ബുക്കാറസ്റ്റ്: റൊമാനിയന്‍ ലീഗ് മത്സരത്തിനിടെ കുഴഞ്ഞു വീണ് രാജ്യാന്തര ഫുട്‌ബോള്‍ താരം പാട്രിക് എകംഗ്(26) അന്തരിച്ചു. ലീഗിലെ ആദ്യപാദ മത്സരത്തില്‍ റൊമാനിയന്‍ ക്ലബായ ഡൈനാമോ ബുക്കാറെസ്റ്റിനായി കളിക്കുകയായിരുന്നു എകംഗ്. മിഡില്‍ഫീല്‍ഡറായ എകംഗ് 63 ആം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങി ഏഴു മിനുട്ടിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് കാമറൂണിനു വേണ്ടി പാട്രിക് എകംഗ് പന്തുരുട്ടി തുടങ്ങിയത്. മുമ്പ് സ്പാനിഷ് ക്ലബായ കോര്‍ഡോബയ്ക്കായും എകംഗ് കളിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.