വിരമിക്കുന്നുണ്ടോ? മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ധോണിയുടെ കിടിലന്‍ മറുപടി; വീഡിയോ കാണാം

മുംബൈ: സെമി ഫൈനലിലെ തോല്‍വി മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുണ്ടോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി കിടിലന്‍ മറുപടി പറഞ്ഞു. ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള തോല്‍വിക്ക് ശേഷം നടത്തിയ പതിവു വാര്‍ത്താ സമ്മേളനത്തിലാണ് ആസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് ധോണിയുടെ മറുപടി . ആസ്‌ട്രേലിയ റിപ്പോര്‍ട്ടര്‍ സാമുവല്‍ ഫെറിസിനെ ധോണി അരികിലേക്ക് വിളിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് തമാശ രൂപേണ ധോണി താന്‍ വിരമിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ എന്ന് ധോണി തിരിച്ച് ചോദിച്ചു. അദ്ദേഹം ഇല്ലെന്ന് മറുപടി പറഞ്ഞു.

ഞാന്‍ കരുതിയത് ഈ ചോദ്യം ചോദിച്ച താങ്കള്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനാണെന്നാണ്. താന്‍ ഫിറ്റല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ധോണി സാമുവലിനോട് ചോദിച്ചു. തന്റെ ഓട്ടം നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ധോണി ചോദിച്ചപ്പോള്‍ വേഗത്തിലാണെന്ന് റിപ്പോര്‍ട്ടര്‍ മറുപടി പറഞ്ഞു. അടുത്ത 2019 ലോകകപ്പ് വരെ താന്‍ തുടരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ധോണി ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടറുടെ മറുപടി. ഇതോടെ താങ്കളുടെ ചേദ്യം അപ്രസക്തമായില്ലെ എന്ന് ധോണി ചോദിച്ചു. 2019 ലോകകപ്പിലും ഇന്ത്യക്കായി കളത്തിലുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് ധോണി പത്രസമ്മേളനത്തില്‍ നല്‍കി.

 

© 2025 Live Kerala News. All Rights Reserved.