ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഡൊണാള്‍ഡ് ട്രംപ്; ശിക്ഷ തീരുമാനിക്കാന്‍ തനിക്ക് അധികാരമില്ല

ബ്രൂക്ക്ഫീല്‍ഡ്: ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ശിക്ഷ തീരുമാനിന്‍ തനിക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വിസ്‌കോന്‍സിലില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. അടുത്തയാഴ്ച പ്രൈമറി മത്സരം നടക്കുന്ന സ്ഥലാണ് വിസ്‌കോന്‍സിന്‍. ബലാത്സംഗം, മാതാവിന് അപകടകരമാവുന്ന സമയം എന്നിവ ഒഴികെ ഗര്‍ഭഛിദ്രം നിരോധിക്കേണ്ടതാണ്. സുപ്രീംകോടതി ഗര്‍ഭഛിദ്രം നിയമപരമാക്കിയതിനു ശേഷം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് തന്റെ നിലപാട് തുറന്നു പറഞ്ഞ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.