ടൈറ്റാനിക് സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

കലിഫോർണിയ: ഓസ്കർ പുരസ്കാര ജേതാവും ടൈറ്റാനിക് ചിത്രത്തിന്റെ സംഗീത സംവിധായകനുമായ ജയിംസ് ഹോണർ വിമാനാപകടത്തിൽ മരിച്ചു. മികച്ച പൈലറ്റ് കൂടിയായിരുന്ന ഹോണർ സ്വന്തമായി പറത്തിയ വിമാനം കലിഫോർണിയയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. രണ്ട് ഓസ്കറുകൾ നേടിയിട്ടുള്ള അദ്ദേഹം നൂറുകണക്കിന് ഹോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി വിമാനങ്ങൾ സ്വന്തമായി ഉണ്ടായിരുന്ന ഹോണർ, അതിൽ സിംഗിൾ എഞ്ചിൻ എസ് 312 വിമാനം സ്വയം പറത്തുകയായിരുന്നു.

രണ്ട് ഗോൾഡൻ ഗ്ലോബൽ അവാർഡ് നേടിയിട്ടുള്ള അദ്ദേഹം പത്തു തവണ അക്കാദമി അവാർഡ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ടൈറ്റാനിക്കിന് രണ്ട് ഓസ്കാർ അവാർഡുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.