സംഗീത സംവിധായകന്‍ ഗിറ്റാര്‍ജോസഫ് അന്തരിച്ചു

 
തിരുവനന്തപുരം: സംഗീതസംവിധായകന്‍ എ.ജെ ജോസഫ് അന്തരിച്ചു. കോട്ടയത്തായിരുന്നു അന്ത്യം. ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും സംവിധാനം ചെയ്ത അദ്ദേഹം ഗിറ്റാര്‍ജോസഫ് എന്നപേരിലും അറിയപ്പെട്ടിരുന്നു.

കുഞ്ഞാറ്റക്കിളി, കടല്‍ക്കാക്ക, കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹത്തിന്റെ ആകാശഗംഗാ തീരത്തിനപ്പുറം…, യഹൂദിയായിലെ…, കാവല്‍ മാലാഖ…, ഒരേ സ്വരം ഒരേ നിറം.., ഒരു ശൂന്യസന്ധ്യാമ്പരം.. എന്നീ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.

എന്‍.എന്‍. പിള്ളയുടെ നാടകസംഘത്തില്‍ ഗിറ്റാറിസ്റ്റായാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്. ഏറെ കാലം സംഗീതസ്‌കൂള്‍ നടത്തിയ അദ്ദേഹം കോട്ടയം ലൂര്‍ദ്ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായും പ്രവര്‍ത്തിച്ചു.

© 2025 Live Kerala News. All Rights Reserved.