തിരുവനന്തപുരം: അരുവിക്കര ഉപതിരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ പ്രചരണാര്‍ത്ഥം സുരേഷ്‌ഗോപിയെത്തുന്നു. നാളെ(23.6.15) രാവിലെ 9 മണി മുതല്‍ ഒമ്പത് പരിപാടികളിലാണ് സുരേഷ്‌ഗോപി പങ്കെടുക്കുക. സ്ഥാനാര്‍ഥിയ്‌ക്കൊപ്പം റോഡ് ാേയിലാണ് സുരേഷ്ഗാപി പങ്കെടുക്കുക. രാവിലെ 9 മണിക്ക് അരുവിക്കര ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ രാത്രി എട്ട് മണിക്ക വിതുര കലുങ്ക് ജംഗ്ഷനിലാണ് സമാപിക്കുക. വെള്ളനാട്, പൂവച്ചാല്‍, വീരണക്കാവ് പട്ടക്കുളം, കുറ്റിച്ചാല്‍ ജംഗ്ഷന്‍, ആര്യനാട്, പുതുക്കുളങ്ങര, പാണ്ടോട് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്നതാണ് റോഡ് ഷോ. വരും ദിവസങ്ങളിലും സുരേഷ്‌ഗോപി പ്രചരണന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നാണ് വിവരം.
സുരേഷ് ഗോപിയ്ക്ക് പുറമേ നിരവധി സിനിമ-സീരിയല്‍ താരങ്ങളും ഒ രാജഗോപാലിനായി അരുവിക്കരയില്‍ പ്രചരണ രംഗത്ത് സജീവമാണ്.
ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ ഒ രാജഗോപാലിന്റെ പ്രചരണനത്തില്‍ താനുണ്ടാവുമെന്ന് സുരേഷ്‌ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു.