സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന ചുട്ടയടിയാവണം അരുവിക്കര തെരെഞ്ഞെടുപ്പ് ഫലമെന്ന് സുരേഷ്‌ഗോപി. അരുവിക്കരയെ ഇളക്കി മറിച്ച് താരം

അരുവിക്കര: വികസന മുരപ്പിന്റെ ഉദാഹരണമായ ഉമ്മന്‍ചാണ്ടിയ്ക്കും സംസ്ഥാന സര്‍ക്കാരിനും ജനം നല്‍കുന്ന ചുട്ടയടിയാവണം അരുവിക്കര തെഞ്ഞെടുപ്പ് ഫലമെന്ന് നടന്‍ സുരേഷ്‌ഗോപി. ഭരണ തലങ്ങളില്‍ വിദൂര വീക്ഷണമുള്ള ആളുകള്‍ വേണം. അതിന്റെ തുടക്കമാണ് നരേന്ദ്രമോദി സര്‍ക്കാര്‍. കേരള നിയമസഭയില്‍ എട്ട് മാസത്തേക്കായാല്‍ പോലും ഒ രാജഗോപാല്‍ എത്തിയാല്‍ കേന്ദ്രത്തിന്റെ വികസനം കേരളത്തിലും ആവര്‍ത്തിക്കപ്പെടാന്‍ സാധിക്കും. ഒ രാജഗോപാല്‍ കേന്ദ്ര നിയമസഹമന്ത്രിയായിരിക്കുമ്പോളാണ് തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ പിന്നീടുള്ള കോണ്‍ഗ്രസ്സ സര്‍ക്കാര്‍ അത് അട്ടിമറിക്കുകയായിരുന്നു.
കേരളം അപേക്ഷ വീണ്ടും സമര്‍പ്പിച്ചാല്‍ ഹൈക്കോടതി ബഞ്ച് തലസ്ഥാനത്തിന് ലഭിക്കുമെന്നും സുരേഷ്‌ഗോപി ഓര്‍മ്‌പ്പെടുത്തി.

അരുവിക്കര ജംഗ്ഷനില്‍ ബിജെപി തെരെഞ്ഞെടുപ്പ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. എല്ലാ പഞ്ചായത്തുകളിലും താരം റോഡ് ഷോകളില്‍ സംസാരിക്കുന്നുണ്ട്. ആകെ ഒമ്പത് വേദികളിലാണ് സുരേഷ്‌ഗോപി ഇന്ന് ഒ രാജഗോപാലിനൊപ്പം എത്തുക. മഴയെ അവഗണിച്ച് നൂറുകണക്കിനാളുകളാണ് സുരേഷ്‌ഗോപിയുടെ പൊതുയോഗങ്ങളിലേക്ക് ഒഴുകുന്നത്.

© 2025 Live Kerala News. All Rights Reserved.