പൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പുതന്നു; വിജിലന്‍സിന് ശബ്ദരേഖ കൈമാറിയിരുന്നെന്നും ബിജുരമേശ്

തിരുവനന്തപുരം: യുഡിഎഫ് മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ 418 ബാറുകളും അധികാരത്തില്‍ വന്നാല്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയതായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബാറുടമകളുടെ യോഗത്തിലാണ് ബിജു രമേശ് ഇങ്ങനെ പറഞ്ഞത്. വിജിലന്‍സിന് ഈ ശബ്ദ രേഖ കൈമാറിയിരുന്നു. ബാറുകള്‍ തുറന്നു താരമെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണെന്ന് ശബ്ദരേഖയില്‍ ബിജു രമേശ് പറയുന്നു. വിഎസ് അച്യുതാനന്ദന്‍ കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാരിനെ താഴെ ഇറക്കാമെന്ന് ബിജു രമേശ് പറയുന്നതും ശബ്ദ രേഖയിലുണ്ട്. അപ്പോള്‍ മൂന്ന് മന്ത്രിമാരും കോഴവാങ്ങിയത് ശരിയല്ലെയെന്ന ചോദ്യംമാത്രം അവശേഷിക്കുന്നു.

© 2025 Live Kerala News. All Rights Reserved.