കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് സ്വര്‍ണ്ണനേട്ടം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ പി.എന്‍.അജിത്ത് സ്വര്‍ണം സ്വന്തമാക്കി.സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കേരളത്തിന്റെ ബിപിന്‍ ജോര്‍ജ് സ്വര്‍ണവും ഷെറിന്‍ ജോസ് വെള്ളിയും സ്വന്തമാക്കി. പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ പി.ആര്‍.അലീഷ സ്വര്‍ണം നേടിയപ്പോള്‍ സാന്ദ്ര എസ്.നായര്‍ വെള്ളി സ്വന്തമാക്കി.
95 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തിനായി ഇതുവരെ 2695 മല്‍സരാര്‍ഥികള്‍ റജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ എത്തിയത് സിബിഎസ്ഇ വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനില്‍ നിന്നാണ്.