പീഡനം സഹിക്കവയ്യാതെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; അധ്യാപകനെതിരെ കേസ്

സൂറത്ത്്: സൂറത്തിലെ സമര്‍പന്‍ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്റെ പീഡനം സഹിക്കവയ്യാതെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥി രാകേഷ് ബാബറിയ(18)യാണ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ രാകേഷ് അടുത്തുള്ള അപാര്‍ട്ട്‌മെന്റിന്റെ പന്ത്രണ്ടം നിലയില്‍ നിന്നാണ് ചാടിയത്്. അധ്യാപകനായ ചന്ദ്രേഷ് മാലിനിയാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. അധ്യാപകനാന്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതി കുട്ടികളില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് യാതൊരു നടപടികളും എടുത്തിട്ടില്ല. രാകേഷിന്റെ സഹപാഠികളുടെ മൊഴിയിലാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.