യുവ ബംഗാളി നടി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്‍ക്കത്ത: ബംഗാളി സിനിമ, സീരിയല്‍ താരം ബിതാസ്ത സാഹയെ(28) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ പോയി വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച ശേഷമായിരുന്നു ബിതാസ്ത തൂങ്ങിമരിച്ചത്.കഴിഞ്ഞ ചിലനാളുകളായി ഫഌറ്റില്‍ തനിയെ താമസിക്കുകയായിരുന്നു ബിതാസ്ത. ബന്ധുക്കള്‍ പലതവണ വിളിച്ചിട്ടും ഫോണും എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഫഌറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.ഗാര്‍ഫ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. നടി ജീവനൊടുക്കിയത് ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അയച്ചു.

© 2025 Live Kerala News. All Rights Reserved.