12കാരി ഫെയ്‌സ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു; ആത്മഹത്യ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന്

പോക് കൗണ്ടി: ബന്ധു ലൈംഗികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് 12വയസുകാരി ആത്മഹത്യ ചെയ്തു. ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു കൊണ്ടാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.ജോര്‍ജ്ജിയയിലെ സെഡര്‍ടൗണില്‍ നിന്നുള്ള കാറ്റ്‌ലിന്‍ നിക്കോള്‍ ഡേവിഡ് എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ജോര്‍ജിയയിലെ പോക് കൗണ്ടിയിലാണ് സംഭവം. ആത്മഹത്യയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ബന്ധു തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ കാറ്റ്‌ലിന്‍ പറഞ്ഞു. തുടര്‍ന്ന് ലൈവ് സംവിധാനം ഓണായിരിക്കെ
തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു. ലൈവ് വീഡിയോ കണ്ട് പൊലീസ് എതിയെങ്കിലും കാറ്റ്‌ലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രചരിച്ചു കൊണ്ടിരിക്കുന്ന ആത്മഹത്യാ വീഡിയോ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്യണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.