സുദീപിന്റെ നായികയായി ശ്യാമിലി എത്തുന്നു

രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ലിങ്ക എന്ന ചിത്രത്തിന് ശേഷം കെ.എസ് രവികുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ സുദീപിന്റെ നായികായി മലയാളികളുടെ പ്രീയപ്പെട്ട ശ്യാമിലി എത്തുമെന്ന് റിപ്പോർട്ടുകൾ .തമിഴ് കന്നട എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.ഒൻപത് വർഷങ്ങൾക്ക് ശേഷം ഒയേ എന്ന തെലുങ്ക് ചിത്രത്തിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അവസാനം അഭിനയിച്ചത്. ചിത്രത്തിന്റെ നിർമാതാക്കൾ ശ്യാമിലിയുമായി ചർച്ച നടത്തിക്കൊണ്ട് ഇരിക്കുകയാണ് എന്നാൽ ഇതുവരെ താരം ഈ സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിട്ടില്ല എന്നാണ് അറിയുവാൻ കഴിയുന്നത് .ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുവാനാണ് ആലോചന

© 2025 Live Kerala News. All Rights Reserved.