എൻജിനിയറിങ് പ്രവേശന പരീക്ഷ ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികൾക്ക്

തിരുവനന്തപുരം∙ എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്ലസ് ടു മാർക്കും കൂടി ചേർത്തുള്ള ഫലമാണ് പ്രഖ്യാപിച്ചത് . തിരുവനന്തപുരം സ്വദേശി ബി. അർജുൻ ഒന്നാം റാങ്ക് നേടി(578 മാർക്ക്). അമർ ഹസൻ, പി. ശ്രീരാഗ്, ജി.കെ. നിധിൻ, ശ്രീഹരി, കെവിൻ എബ്രഹാം ചെറിയാൻ എന്നിവർക്ക് ആദ്യ റാങ്കുകൾ.ഇന്നു വൈകിട്ടു മുതൽ 23 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ഓൺലൈൻ ഓപ്ഷൻ നൽകാം. ഒന്നാം ഘട്ട അലോട്മെന്റ് 25ന് പ്രസിദ്ധീകരിക്കും. ഇതിന്റെ വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇന്ന് ഇറക്കും.

© 2025 Live Kerala News. All Rights Reserved.