അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ പിന്‍വാങ്ങി; കാരണം സുരക്ഷ

മെല്‍ബണ്‍: ബംഗ്ലാദേശില്‍ ആരംഭിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍വാങ്ങി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓസീസിന്റെ പിന്‍മാറ്റം. ഓസ്‌ട്രേലിയക്ക് പകരം അയര്‍ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതായി ഐ.സി.സി. അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഓസ്‌ട്രേലിയയുടെ സീനിയര്‍ ടീം കഴിഞ്ഞ ഒക്‌ടോബറില്‍ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ചാണ് ജൂനിയര്‍ ടീം ലോകകപ്പില്‍ നിന്നു പിന്‍വാങ്ങുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യുട്ടീവ് ജെയിംസ് സണ്ടര്‍ലന്‍ഡ് പറഞ്ഞു. ഇന്ത്യ, നേപ്പാള്‍, ന്യൂസിലന്‍ഡ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയിലായിരുന്നു ഓസ്‌ട്രേലിയയെ ഉള്‍പ്പെട്ടിരുന്നത്.

 

© 2025 Live Kerala News. All Rights Reserved.