അന്യഭാഷകൾ സംസാരിക്കാൻ ഒരുങ്ങി വടക്കൻ സെൽഫി

നവാഗതാനായ നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്യിത സൂപ്പർ ഹിറ്റ്‌ ചിത്രം വടക്കൻ സെൽഫി അഞ്ച് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു .ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, തെലുങ്ക് എന്നി ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. വടക്കൻ സെൽഫിയിൽ നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍,മഞ്ജിമ എന്നിവരായിരുന്നു പ്രധാനവേഷത്തിൽ എത്തിയിരുന്നത്.മറ്റ് ഭാഷകളിൽ ആരാകും ചിത്രം ഒരുക്കുക എന്ന് അറിവായിട്ടില്ല. വിനീത് ശ്രീനിവാസനായിരുന്നു വടക്കൻ സെൽഫിയുടെ രചന നിർവഹിച്ചത്.പ്രൊഡക്ഷന്‍ കണ്‍ട്രോളർ വിനോദ് ഷൊര്‍ണൂര്‍ ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയാണിത്. ജോമോന്‍ ടി. ജോണ്‍ ആയിരുന്നു ഛായാഗ്രഹണം ദൃശ്യത്തിന് ശേഷം ഇത്രയും ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാകും ഒരു വടക്കന്‍ സെല്‍ഫി.

© 2025 Live Kerala News. All Rights Reserved.