അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി :അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു എന്ന അനുമാനത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ സുപ്രീംകോടതി ഉത്തരവ് നൽകിയത് .4 ആഴ്ചക്കകം വീണ്ടും പരീക്ഷ നടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

എല്ലാമെഡിക്കൽകോളേജുകളോടും സി ബി എസ് ഇയുമായി സഹകരിക്കാൻ കോടതി നിർദേശിച്ചു.ആറരലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത് .പരീക്ഷ എഴുതിയ ഒരുകൂട്ടം വിദ്യാർഥികളാണ് ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചത്.ഹരിയാന പോലീസും ചോദ്യപേപ്പർ ചോർന്നതായി സുപ്രീംകോടതിക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു.ഇതുകൂടി പരിഗണിച്ചാണ് സുപ്രീംകോടതി പരീക്ഷ റദ്ദാക്കാൻ ഉത്തരവ് നൽകിയത്‌ .

© 2025 Live Kerala News. All Rights Reserved.