പ്രമുഖ മോഡലുകള്‍ക്ക് ഒരു ദിവസത്തിന് 1000 രൂപ; വിവാഹ ഓഡിറ്റോറിയത്തില്‍ നീലചിത്ര നിര്‍മ്മാണുമായി മോഡലുകള്‍

കൊല്‍ക്കത്ത: ഒരു ദിവസത്തെ വാടക 1000 രൂപ പ്രകാരമാണ് പ്രമുഖ മോഡലുകളെ വച്ച് നീലചിത്രമാണം. കൊല്‍ക്കത്തയിലെ ഒരു വിവാഹ ഓഡിറ്റോറിയത്തില്‍ നീലചിത്ര ചിത്രീകരണത്തിനിടെ 28 പേരെ അറസ്റ്റ് ചെയ്തു. ഏഴ് സ്ത്രീ മോഡലുകളും അഞ്ച് പുരുഷ മോഡലുകളുമാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ രണ്ട് സംവിധായകരുംഅറസ്റ്റിലായിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് വേണ്ടി ചിത്രീകരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

hqdefault
കൊല്‍ക്കത്തയിലെ ബിധാനഗറിലലെ തടാകത്തിന് സമീപമുള്ള വിവാഹ ഓഡിറ്റോറിയത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തായിരുന്നു നീലച്ചിത്ര നിര്‍മാണം. ഇവര്‍ക്ക് സഹായം നല്‍കിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഡിറ്റോറിയത്തിന്റെ ഉടമയെയും അറസ്റ്റ് ചെയ്തു.
7500 രൂപയ്ക്കാണ് ഇവര്‍ ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തത്. ദിവസം 35000 രൂപ വാടക വരുന്ന ക്യാമറകള്‍ ഉപയോഗിച്ചാണ് ഇവര്‍ ചിത്രീകരണം നടത്തിയിരുന്നത്. ഇതിനായി ഒരു ദിവസത്തെ ഇവരുടെ ചിലവ് തന്നെ ഏകദേശം 87,000 രൂപയായിരുന്നു. എന്നാല്‍ തങ്ങള്‍ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായാണ് എത്തിയതെന്നും പിന്നീട് ഇതിന് കരുവാക്കുകയായിരുന്നുവെന്നും അറസ്റ്റിലായ മോഡലുകള്‍ പൊലീസിനെ അറിയിച്ചു. ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും നീലചിത്രങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.

© 2025 Live Kerala News. All Rights Reserved.