ദുബൈ: മലയാളിത്തവും ശലീനതയും ഒത്തുചേര്‍ന്ന മലയാളത്തിലെ അനവധി നടിമാരില്‍ ഒരാളാണ് മീരനന്ദന്‍. നിരവധി നല്ല വേഷങ്ങള്‍ മലയാളത്തിലും അയല്‍ഭാഷകളിലും കൈകാര്യം ചെയ്തു. മികച്ച നര്‍ത്തകി കൂടിയാണ്. ഒരു മോഹമുണ്ടായിരുന്നു മീരയ്ക്ക്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നല്ല ചിത്രങ്ങള്‍ ചെയ്യുക, എന്നാല്‍ ഇപ്പോള്‍ നല്ലൊരു റേഡിയോ ജോക്കി ആകണമെന്നും താന്‍ ആഗ്രഹിക്കുന്നുണ്ട്. അഭിനയം പോലെ തന്നെ ഏറെ പ്രയാസമുള്ള ജോലി തന്നെയാണ് റേഡിയോ ജോക്കിയെന്നാണ് മീരാ നന്ദന്‍ പറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീരാ നന്ദന്‍ ഉള്ളുതുറന്നത്. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത മീരാ നന്ദന്‍ ഇപ്പോള്‍ റേഡിയോ ജോക്കിയായി ചുവടു മാറിയതോടെ അഭിനയരംഗത്ത് നിന്നും കുറച്ച് അകന്ന് കഴിയുകയാണ്. സാധരണ ലൊക്കേഷനില്‍ പോകുമ്പോള്‍ പോലും അമ്മയും അച്ഛനും കൂടെ ഉണ്ടാകുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അച്ഛനെയും അമ്മയെയും വേര്‍പ്പിരിഞ്ഞ് ദുബായി കഴിയുന്നതിന്റെ സങ്കടത്തിലാണ് നടി. സിനിമയിലായിരുന്നപ്പോള്‍ അവധി ദിവസങ്ങളെ കുറിച്ച് ഓര്‍ത്ത് വിഷമിക്കാറില്ല. എന്നാല്‍ റേഡിയോ ജോക്കിയായപ്പോള്‍ അങ്ങനെയല്ലല്ലോ? വീക്ക് എന്‍ഡ് ആകാന്‍ കാത്തിരിക്കും. മീരാ നന്ദന്‍ പറയുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തിരിച്ചുവരാനൊരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം മീരാനന്ദന്‍.