സാവോപോളോയില്‍ വന്‍തീപിടുത്തം; മ്യൂസിയത്തിലെ ചരിത്രരേഖകളും 19ാം നൂറ്റാണ്ടിലെ റയില്‍വേ സ്റ്റേഷനും അഗ്നിക്കിരയായി

സാവോപോളോ: ബ്രസീലിന്റെ തലസ്ഥാനമായ സാവോപോളോയില്‍ വന്‍ തീപിടുത്തത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍. സാവോപോളോ മ്യൂസിയത്തില്‍ സൂക്ഷി്ച ചരിത്രരേഖകളും പത്തൊമ്പതാം നൂറ്റാണ്ടിലെ റെയില്‍വെ സ്റ്റേഷനും കത്തിനശിച്ചു. മ്യൂസിയത്തിലുണ്ടായിരുന്ന പോര്‍ച്ചുഗീസ് ഭാഷയുടെ ചരിത്രത്തെക്കുറിക്കുന്ന നിരവധി രേഖകള്‍ അഗ്‌നിബാധയില്‍ നശിച്ചു. സ്ഥലത്ത് ജോലിയിലുണ്ടായിരുന്ന അഗ്‌നിശമന ജീവനക്കാരന്‍ മരിച്ചു.ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിക്കപ്പെട്ട സ്റ്റേഷന്‍ ഓഫ് ലൈറ്റിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. 1901ല്‍ പ്രശസ്തനായ ബ്രിട്ടീഷ് റെയില്‍വെ സ്റ്റേഷന്‍ ആര്‍ക്കിടെക്റ്റായ ചാള്‍സ് ഹെന്റി ഡ്രൈവറാണ് ഈ സ്റ്റേഷന്‍ രൂപകല്‍പന ചെയ്തത്. മ്യൂസിയത്തിനു സമീപത്തെ കെട്ടിടങ്ങള്‍ സുരക്ഷയുടെ ഭാഗമായി അടച്ചു. തീപടര്‍ന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണോയെന്ന് പരിശോധിച്ചുവരുന്നു.

© 2025 Live Kerala News. All Rights Reserved.