മാഡ്രിഡ്: സ്പാനീഷ് പ്രധാനമന്ത്രി മരിയാനോ റജോയിയ്ക്കാണ് പൊതുപരിപാടിക്കിടെ മര്‍ദ്ധനമേറ്റത്. 17കാരന്റെ ഇടിയേറ്റ് മരിയാനോയുടെ കണ്ണട തകര്‍ന്നുവീണു. കൗമാരക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം നടന്നത്. വടക്ക് പഞ്ഞാറന്‍ ഗലീസിയയിലെ പൊണ്‍ടെവെദ്രാ നഗരത്തിലാണ് സംഭവം. സമ്മേളനം നടക്കുന്ന സ്ഥലത്ത് നിന്ന് നടന്നുവരികയായിരുന്ന മരിയാനോ റജോയിയെ കൗമാരക്കാരന്‍ ആക്രമിക്കുകയായിരുന്നു. അക്രമി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മരിയാനോയുടെ മുഖത്തിന്റെ ഇടത് വശത്താണ് അക്രമി ഇടിച്ചത്. കണ്ണട തകര്‍ന്നുവെങ്കിലും ഭാവഭാദമില്ലാതെ മരിയാനോ നടന്നു പോവുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഒന്നില്‍ എതിരാളിയായ പെഡ്രോ സാഞ്ചസിനെ അധമന്‍ എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിന് ശേഷം മരിയാനോ തനിക്കേറ്റ മര്‍ദ്ദനം വ്യക്തമാക്കുന്ന തരത്തില്‍ സ്വന്തം ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട. ഇത് മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്.