എട്ട് വയസ്സുകാരന്‍ ഹൈദരബാദ് സിറ്റി പൊലീസ് കമ്മീഷണര്‍; രൂപിനാണ് ആ ഭാഗ്യം ലഭിച്ചത്

ഹൈദരാബാദ്: തമിഴിലില്‍ ഒരു സിനിമയുണ്ട്, മുതല്‍വന്‍. ഒരുദിവസം മുഖ്യമന്ത്രിയായ യുവാവിന്റെ കഥ. അതുപോലെയായിരന്നു രൂപ് എന്ന എട്ടുവയസ്സുകാരന്‍ ഹൈദരബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ ആയത്. അപൂര്‍വ്വ രോഗമായ തലൈസീമിയ ബാധിച്ച എട്ട് വയസുകാരനാണ് രൂപ്. ഗുരുതര രോഗങ്ങളുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കുന്ന മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയുടെ ശ്രമഫലമായാണ് രൂപ് അരോണ എന്ന എട്ട് വയസുകാരന്‍ ഒരുദിവസത്തേക്ക് കമ്മീഷണറായത്. സ്‌കൂള്‍ അധ്യാപകന്റെ മകനായ രൂപിന് ഓരോ 25 ദിവസം കൂടുന്തോറും രക്തം മാറ്റേണ്ടതായുണ്ട്. രൂപിന്റെ ആഗ്രഹം അറിഞ്ഞ മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍ ഹൈദരാബാദ് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലാണ് വിജയത്തിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രൂപ് പൊലീസ് കമ്മീണറായി ചുമതല ഏറ്റെടുത്തത്.

CWR3_RbUAAAzsDe

 

ചുമതല ഏറ്റെടുത്ത ഉടനേതന്നെ തീരുമാനമാകാതെ കിടന്ന അവധി അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുകയാണ് ആദ്യം ചെയ്തത്. രൂപ് തന്റെ ജോലി ആത്മാര്‍ഥതയോടെ ചെയ്‌തെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രൂപിനേപ്പോലെയുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍. ഇത്തരം കുട്ടികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വസവും നല്‍കുക എന്നതാണ് സംഘടന ഉദ്ദേശിക്കുന്നത്. മകന്റെ ആഗ്രഹത്തിന് പിന്തുണ നല്‍കിയ പൊലീസ് അധികാരികളോട് കടപെട്ടിരിക്കുന്നതായി രൂപിന്റെ പിതാവ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.