തങ്കമകനില്‍ ഹോട്ടായ ലിപ്‌സ് ലോക്കും; ധനുഷും എമി ജാക്‌സണുമാണ് കേന്ദ്രകഥാപാത്രങ്ങള്‍

ചെന്നൈ: യുവതാരം ധനുഷും എമി ജാക്‌സണും പ്രധാന കഥാപാത്രങ്ങളാകുന്ന തങ്കമകനില്‍ ഹോട്ടായ ലിപ്‌സ് ലോക്ക് രംഗങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്.
വേലൈ ഇല്ലാ പട്ടധാരി രണ്ടാം ഭാഗം എന്ന വിശേഷണവുമായാണ് തങ്കമകന്‍ എത്തുന്നത്. ധനുഷിന്റെ ലിപ് ലോക് രംഗം വൈറലാകുന്നു. ധനുഷ് എമി ജാക്‌സണ്‍ ജോഡികളുടെ തക് ബാക് എന്ന ഗാനരംഗത്തിലാണ് ലിപ് ലോക്. വേല്‍രാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി എത്തുകയാണ്. വേലൈ ഇല്ലാ പട്ടധാരിയുടെ വന്‍വിജയശേഷം ധനുഷും വേല്‍രാജും ഒരുമിക്കുന്ന ചിത്രവുമാണ് തങ്കമകന്‍.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം. സമാന്തയാണ് മറ്റൊരു നായികയെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം കരിയറില്‍ വലിയ വിജയങ്ങള്‍ ലഭിക്കാതെ പോയ ധനുഷിന് നിര്‍ണായകമാണ് തങ്കമകന്‍. ഗോപുരം ഫിലിംസും ധനുഷിന്റെ ബാനറായ വണ്ടര്‍ ബാറും ചേര്‍ന്നാണ് തങ്കമകന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെഎസ് രവികുമാറും രാധികാ ശരത്കുമാറുമാണ് തമിഴ് എന്ന ധനുഷ് കഥാപാത്രത്തിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും തങ്കമകനില്‍ ഉണ്ടാകും.

 

© 2025 Live Kerala News. All Rights Reserved.