കൊച്ചി: സൂക്ഷിച്ച് നോക്കിയാലെ ഈ സന്ദരിമാര്‍ ആരാണെന്ന് മനസ്സിലാവുകയുള്ളു. മലയാളത്തിന്റെ പ്രിയനടിമാര്‍ ഭാവനയും മിയയുമാണ് പുതിയ ഗെറ്റപ്പില്‍ ലുങ്കിഡാന്‍സ് സ്റ്റൈലിലുള്ളത്. ചെന്നൈ എക്‌സ്പ്രസിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ലുങ്കി ഡാന്‍സ് ലുക്കിലാവിവര്‍. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ജയന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ‘ഹലോ നമസ്‌തേ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ വേറിട്ട ഗെറ്റപ്പ്. ഹലോ എഫ്.എം എന്ന സ്വകാര്യ റേഡിയോയിലെ അവതാരകരുടെ വേഷമാണ് ഇരുവര്‍ക്കും. ചിത്രത്തില്‍ ഇവര്‍ അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ പേരാണ് ഹലോ നമസ്‌തേ. രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ഹലോ നമസ്‌തെയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഭാവന, മിയ, വിനയ് ഫോര്‍ട്ട്, സൗബിന്‍, കെപിഎസി ലളിത, മുത്തുമണി, സഞ്ജു ശിവറാം, ജോജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇരുവരുടെയും വേഷം ഏറെ ശ്രദ്ധേയമാണ്.