കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കേന്ദ്രകഥാപാത്രമാകുന്ന ചാല്‍ലിയുടെ ട്രയിലര്‍ എത്തി. കിടിലന്‍
പോസ്റ്ററുകളിലെ പോലെതന്നെ ദുല്‍ഖറും പാര്‍വതിയും തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം സംവധിധാനം ചെയ്തിരിക്കുന്നത്.
ദുല്‍ഖറിനും പാര്‍വതിക്കും പുറമെ ചെമ്പന്‍ വിനോദ്, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, ജേക്കബ് ഗ്രിഗറി, രണ്‍ജി പണിക്കര്‍, ഷൈബിന്‍ ഷഹീര്‍, കല്‍പന, ടൊവിനൊ തോമസ്, ജിജോ ജോര്‍ജ്, ജോയ് മാത്യു, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണ മികവിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച് കഴിഞ്ഞു.പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും ഗംഭീരമായിട്ടാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ട്രയിലര്‍ തയ്യാറാക്കിയത്.
വീഡിയോ കാണൂ..
https://www.youtube.com/watch?v=Sz_HiHXcPDg