കൊച്ചി: നിത്യേേനാന് ഏറ്റവും ഇഷ്ടം നടന്‍ ചിയാന്‍ വിക്രമിന്റെ കൂടെ അഭിനയിക്കാനാണ്. കുറെയായി ഈ ആഗ്രവുമായി നടക്കുകയാണ് നിത്യ. നിത്യ മേനോന്‍ അഭിമുഖങ്ങളില്‍ ആവര്‍ത്തിക്കുന്നതും ഈ പേര് തന്നെ. കടുത്ത വിക്രം ഫാനാണ് താനെന്ന് നിത്യ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള വിക്രത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് നിത്യ ഇപ്പോള്‍.
യുവസംവിധായകന്‍ ആനന്ദ് ശങ്കറിന്റെ പുതിയ ചിത്രത്തിലാണ് നിത്യ വിക്രത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. നയന്‍താരയും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഹാരിസ് ജയരാജാണ്. ടി മുത്തുരാജ് പ്രൊഡക്ഷന്‍ ഡിസൈനും ദിലീപ് സുബ്ബുരായന്‍ സ്റ്റണ്ട് കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നു. ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ക്രിസ്മസിന് ശേഷം മലേഷ്യയില്‍ ആരംഭിക്കും. വിക്രത്തിന്റെ 52ാമത് ചിത്രമാണിത്. നിത്യയുടെ സന്തോഷം ഇപ്പോള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്.