ഐ.എസ്സിന്റെ മുഖ്യ ‘ഹാക്കര്‍’ യു.എസ്.വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യ ‘ഹാക്കറും’ കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ജുനൈദ് ഹുസൈന്‍ (21) യു.എസ്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയയിലെ റക്ക്വയിലാണ് സംഭവം.

‘സൈബര്‍ ഖലീഫ’യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇയാള്‍ നിരവധി വെബ്‌സൈറ്റുകള്‍ ഐ.എസ്സിന് വേണ്ടി ഹാക്ക് ചെയ്യുന്നതിന് നേതൃത്വംകൊടുത്തയാളാണ്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസ് ഭീകരെ നിയോഗിച്ചിരുന്നവരില്‍ പ്രധാനിയുമാണ്.

യുഎസ്സിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ യുട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള നിരവധി സൈറ്റുകള്‍ ഇയാള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ഇയാളുടെ മരണം പെന്റഗണ്‍ സ്ഥിരീകരിച്ചു

(ചിത്രം കടപ്പാട്: Raqqa Website )

© 2025 Live Kerala News. All Rights Reserved.