ക്യാന്‍വാസിലെ കുത്തിവരകളില്‍ നിന്നു തെന്നിമാറിയ ന്യൂജെന്‍ സ്റ്റൈല്‍

 

ക്യാന്‍വാസില്‍ മാത്രം ചായക്കൂട്ടുകള്‍ നല്‍കിയ കണ്ട ചിത്രങ്ങളെല്ലാം ഇനി മറ്റൊരു ന്യജെന്‍ സ്റ്റൈലില്‍ കാണാം . പരമ്പരാഗത രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിത്രങ്ങള്‍ക്ക് ഭാവപകര്‍ച്ച നല്‍കുന്നത് ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത അജീഷ് ഐക്കരപ്പടിയാണ്. 80 ഓളം ചിത്രങ്ങളാണ് സ്മാര്‍ട്ട് ഫോണില്‍ കൈവിരല്‍ കൊണ്ടു കുത്തിവരച്ചത്. തൂലികയും ക്യാന്‍വാസും ചായക്കൂട്ടുകളുമില്ലാതെ പുതിയ രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കാമെന്ന തിരിച്ചറവാണ് അജീഷിനെ ഒരു ന്യൂജെന്‍ സ്റ്റൈല്‍ ചിത്രക്കാരനാക്കി മാറ്റിയത്.ഇവിടെ ചിത്രകലാസ്വാദനത്തെ സമ്പന്നമാക്കുകയാണ്.പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ തെളിഞ്ഞ ഒപ്പന,സൂര്യാസ്തമയം,തൃശ്ശൂര്‍ പൂരം,ഓണം, മോഹിയാട്ടം,തെങ്ങുകയറ്റവുമെല്ലാം ഇവിടെ പ്രത്യേകത നിറഞ്ഞ് ചിത്രങ്ങളാണ്.

11062345_675313379236101_6106363970343781755_n
ക്യാന്‍വാസില്‍ നിന്നും വ്യത്യസ്തമായി ചിത്രങ്ങള്‍ക്ക് ഇവിടെ പുതു ജീവന്‍ നല്‍കിയതിന് ചില കാരണങ്ങളുമുണ്ടെന്നാണ് അജീഷ് പറയുന്നത്. കാന്‍ഡി ക്രഷ് സാഗ കളിച്ച് ബോറടിച്ചപ്പോഴാണ് കുത്തിവരയിലേക്ക് നീങ്ങിയത്.ആശംസാ കാര്‍ഡില്‍ തുടങ്ങിയ വര കൂട്ടുക്കാരുടെ പ്രോല്‍സാഹനത്തോടെ അജീഷ് ഛായ കൂട്ടുകളുടെ പുതിയ ലോകം കണ്ടെത്തി. ഫേസ്ബുക്കില്‍ പോസ്റ്റിട്ട ചിത്രങ്ങള്‍ക്ക് ഹൈസ്‌കൂള്‍ സഹപാഠി ഷംസു ആണ് കുത്തിവരയെന്ന് പേരിട്ടത്.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജീവനക്കാരനായ അജീഷ് താമസ സ്ഥലമായ കുറ്റിപ്പുറത്തേക്കുമുള്ള തീവണ്ടി യാത്രയ്ക്കിടയിലാണ് ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത്. മൊബൈല്‍ ഫോണിന്റെ ടച്ച് സ്‌ക്രീനില്‍ കൈവിരല്‍ ഉപയോഗിച്ച് തീര്‍ത്ത ചിത്രങ്ങളെല്ലാം ഫേസ്ബുക്കിലാണ് ഇടം പിടിച്ചിരിക്കുന്നത്.
അനശ്വരമായ പ്രണയ കുടീരം കൈവിരലില്‍ തീര്‍ക്കാനാണ് അജീഷ് ഏറെ സമയം ചെലവിട്ടത്. ഏഴു മണിക്കൂര്‍ സമയമാണ് ഇതിനായി വേണ്ടി വന്നത്.

ajeesh
ഫോണില്‍ ചിത്രം വരയ്ക്കുന്നതിന് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് അജീഷ് പറയുന്നത്. ചിത്രം വരയ്ക്കുന്നതിനിടയില്‍ കോള്‍ വന്നാല്‍ അതുവരെ വരച്ചതെല്ലാം നഷടപ്പെടും. താജ്മഹല്‍ വരയ്ക്കുമ്പോള്‍ മാത്രമാണ് കോള്‍ വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
http://www.facebook.com/kuthivara എന്ന പേജില്‍ ചിത്രങ്ങള്‍ കാണാം.

© 2024 Live Kerala News. All Rights Reserved.