ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഘം; നരാധമന്‍മാര്‍ പിച്ചിച്ചീന്തിയത് ഏഴുവയസ്സുകാരിയെ; ബാലിക ഗുരുതരനിലയില്‍

ന്യൂഡല്‍ഹി: ഇടവേളകളില്ലാതെ രാജ്യതലസ്ഥാനത്ത് കൂട്ടബലാത്സംഘം. നരാധമന്‍മാര്‍ പിച്ചിച്ചീന്തിയ ഏഴു വയസുകാരിയുടെ നില അതീവ ഗുരുതരം. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി പ്രദേശത്ത് ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം. പ്രതികളെന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്. പീഡനത്തെത്തുടര്‍ന്ന് ഗുരുതര നിലയിലായ പെണ്‍കുട്ടിയെ എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരം ആറരയോടെ വീടിനടുത്ത് നിന്നുള്ള പാര്‍ക്കില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരാണ് പെണ്‍കുട്ടിയെ പാര്‍ക്കിനടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഡല്‍ഹിരണ്ട് ദിവസത്തിനിടയില്‍ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാമത്തെ പീഡനമാണിത്. വെള്ളിയാഴ്ച തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.