രാജസ്ഥാന്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിനു ശേഷം ദേഹത്ത് കൂടി ബൈക്ക് കയറ്റി യുവാക്കളുടെ ക്രൂരത. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി നട്ടെല്ല് തകര്‍ന്ന നിലയില്‍ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.കട്ടിയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.രാജസ്ഥാനിലെ ചുരുവില്‍ ക്രിസ്മസ് തലേന്ന് സംഭവം. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. അവശയായി കിടന്ന പെണ്‍കുട്ടിയുടെ ദേഹത്ത് കൂടെ ബൈക്ക് കയറ്റിയിറക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. രാകേഷ്, നരേഷ് ഭാര്‍ഗവ എന്നിവരാണ് പീഡിപ്പിച്ചതെന്നും ഇവരെ കണ്ടാല്‍ പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.മര്‍ദനത്തിലും ദേഹത്ത് കൂടെ ബൈക്ക് കയറിയതിനാലും കുട്ടിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അരയ്ക്ക് താഴെ തളര്‍ന്ന് പോയതായും കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.