ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ്; പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തുന്ന ജോയ്‌സ് അറസ്റ്റില്‍; മുഖ്യപ്രതി ജോഷിയുടെ മകനാണ്

ബാംഗ്ലൂര്‍: പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കിയശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന് കൈമാറുന്ന പ്രതിയെന്ന് പൊലീസ് അവകാശപ്പെട്ട ജോയ്‌സിനെ ബാംഗ്ലൂരില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രാഹുല്‍പശുപാലനുമായും രശ്മി ആര്‍ നായരുമായി അടുത്ത ബന്ധമുള്ള മുഖ്യപ്രതി ജോഷിയുടെ മകനാണ് പിടിലായ ജോയ്‌സ്. സംഘം പിടിയിലായതോടെ ജോയ്‌സ് ഒളിവിലായിരുന്നു.

joice-online.jpg.image.784.410

 

ബാംഗ്ലൂരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി കേരളത്തിലെത്തിച്ചിരുന്നത് ജോയ്‌സ് ആണെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ എറണാകുളത്തും പരിസരങ്ങളില്‍ നിന്നുമുള്ള കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയശേഷം ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് സംഘത്തിന് കൈമാറുകയും ചെയ്യുന്നതും ജോയ്‌സ് ആണ്. ഇയാളെ ഇന്ന് രാത്രിയോടെ തിരുവന്തപുരത്തെത്തിക്കും. ജോയ്‌സിന്റെ അറസ്റ്റ് അന്വേഷണത്തിന് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.