രാജസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്ക് അപ്പ് വാന്‍ ഇടിച്ച് 19 മരണം; മരിച്ചവരില്‍ 11 പേരും സ്ത്രീകള്‍

പ്രതാപ്ഗഢ്: രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ ധോലാപാനി ട്രക്കില്‍ പിക്ക് അപ്പ് വാന്‍ ഇടിച്ച് 19 പേര്‍ മരിച്ചു. മരിച്ചവരില്‍ 11പേരും സ്ത്രീകളാണ്. ഇന്നലെ രാത്രി ഏരിയയില്‍ അമിതഭാരവുമായി പോകുകയായിരുന്ന പിക്അപ് വാന്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതാപ്‌ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളായിരുന്നു ട്രക്കില്‍ അധികവും. അപകടം നടന്ന സ്ഥലത്ത് വച്ചുതന്നെ 14 പേര്‍ മരിക്കുകയുണ്ടായി. ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് നാലുപേരും മരണമടഞ്ഞു. അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക്‌രാജസ്ഥാന്‍ മുഖ്യമന്ത്രി 50000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 25000 രൂപയും നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.