കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം;മരിച്ചത് തൃശൂര്‍ സ്വദേശികള്‍;അപകടം പുലര്‍ച്ചെ 4 മണിയോടെ

കാസര്‍കോട്: മംഗല്‍പാടി ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. മരിച്ചത് തൃശൂര്‍ ചേലക്കര സ്വദേശികള്‍.പുലര്‍ച്ചെ നാല്‍ മണിക്കായോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രികരായ രാമനാരായണന്‍, ഭാര്യ വത്സല, രഞ്ജിത്ത്, നിധിന്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ പെട്ടവരാണ്. മംഗലാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.മൃതദേഹം മംഗല്‍പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മംഗലാപുരത്ത് ആയുര്‍വേദ കോളജില്‍ പഠിക്കുകയായിരുന്ന മകന്‍ രഞ്ജിത്തിനെ കോളജിലേക്ക് അയക്കാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

© 2025 Live Kerala News. All Rights Reserved.