ബിജുരമേശിനെ അറിയാം; ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കില്ലെന്ന് പ്രീബജറ്റ് യോഗത്തില്‍ പറഞ്ഞു; മന്ത്രി കെ ബാബുവിന്റെ മൊഴിപുറത്ത്

തിരുവനന്തപുരം: ബിജു രമേശിനെ അറിയാം കൂടുതല്‍ ഇടപഴകിയിട്ടില്ല, ബാറുകളുടെ ലൈസന്‍സ് ഫീസ് 22 നിന്ന് 25 ലക്ഷമാക്കി കൂട്ടണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്ത കാര്യം താന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഫീസ് 18 ലക്ഷമാക്കി കുറക്കണമെന്ന് ബാറുടമകള്‍ പറഞ്ഞെങ്കിലും ഒരു രൂപ പോലും കുറക്കില്ലെന്ന് താന്‍ പറഞ്ഞതായുമുള്ള മന്ത്രി ബാബുവിന്റെ മൊഴി പുറത്ത്. ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബു വിജിലന്‍സിന് നല്‍കിയ മൊഴിയാണ് പുറത്തായത്. 2013 ഫെബ്രുവരി നാലിന് പ്രീബജറ്റ് മീറ്റിംങ് ചേര്‍ന്നെന്നും, ബാര്‍ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം ബാറുടമകളോട് യോഗത്തില്‍ പറഞ്ഞതായും ബാബു മൊഴി നല്‍കിയിട്ടുണ്ട്. 2013 ഫെബ്രുവരി നാലിന് പ്രീബജറ്റ് മീറ്റിംഗ് ചേര്‍ന്നെന്നും എല്ലാ വര്‍ഷവും ഇത്തരത്തില്‍ യോഗം ചേരാറുണ്ടെന്നും ബാബു മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. ബാര്‍കോഴക്കേസില്‍ മാണിക്ക് പിന്നാലെ കെ ബാബുവും നിയമക്കുരുക്കിലേക്ക് നീങ്ങുന്നതിനിടെയാണ് വിജിലന്‍സ് മൊഴിയെടുപ്പ്.

© 2025 Live Kerala News. All Rights Reserved.