നയന്‍താരയും പുതിയ കാമുകനും നാടുചുറ്റുന്നു; സംവിധായകന്‍ വിഘ്‌നേഷുമൊത്താണ് നയന്‍സിന്റെ വിദേശസഞ്ചാരം

തമിഴ് സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ ചിമ്പു-നയന്‍സ്, പ്രഭുദേവ-നയന്‍സ് പ്രണയങ്ങള്‍ തകര്‍ന്നതോടെ സിനിമയില്‍ സജീവമാകാതെ വീട്ടിലിരുന്ന തെന്നിന്ത്യന്‍ സിനിമയിലെ സെക്‌സ് ബോംബ് നയന്‍താര സിനിമയില്‍ സജീവമായതോടെ പുതിയ പ്രണയവുൂം മൊട്ടിട്ടെന്നാണ് വാര്‍ത്ത. തമിഴ് ചലചിത്രലോകത്തെ മുന്‍നിര സംവിധായകന്‍ വിഘ്‌നേഷിനെച്ചുറ്റിപ്പറ്റിയാണ് പുതിയ ഗോസിപ്പിറങ്ങിയത്. നയന്‍സിന്റെ 31-ാം ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും വിദേശത്തേക്ക് പറന്നുകഴിഞ്ഞു. ഇരുവരും റോമില്‍ നിന്നെടുത്തതെന്ന് പറയുന്ന സെല്‍ഫിചിത്രം വൈറലായിക്കഴിഞ്ഞു. വിഘ്‌നേഷുമായി നയന്‍സ് പ്രണയത്തിലാണെന്ന് മുമ്പ്തന്നെ പ്രചാരണമിറങ്ങിയപ്പോള്‍ ഇരുവരും ഇത് നിഷേധിക്കുകയും പാപ്പരാസി പ്രചാരണമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിഘ്‌നേഷിന്റെ പുതിയ ചിത്രത്തില്‍ നയന്‍സും തൃഷയുമാണ് നായികമാര്‍. റോം കൂടാതെ നേപ്പാള്‍, വെനീസ് തുടങ്ങിയ നാടുകള്‍ചുറ്റി 26നാണ് മടങ്ങിയെത്തുക. മലയാളം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് നയന്‍സിന്റെ പുറത്തിറങ്ങാനിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.