ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഇനി തന്നെ കിട്ടില്ല; അഭിനയിക്കാന്‍ മാത്രം വിളിച്ചാല്‍ മതി;സംവിധായകര്‍ക്ക് നയന്‍താരയുടെ മുന്നറിയിപ്പ്

അഭിനയിക്കാന്‍ മാത്രം വിളിച്ചാല്‍ മതി, ശരീരം പ്രദര്‍ശിപ്പിക്കാന്‍ താന്‍ ഇല്ലെന്ന് തെന്നിന്ത്യന്‍ താരം നയന്‍താര പറഞ്ഞു. പ്രമുഖ സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ വച്ചാണു നയന്‍സ് ഇതു പറഞ്ഞത്. വെങ്കിടേഷ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ താരം ഗ്ലാമര്‍ വേഷത്തിലായിരുന്നു എത്തിയത്്. ഇനി മുതല്‍ ഇത്തരം വേഷത്തില്‍ അഭിനയിക്കില്ല എന്നും താരം പറഞ്ഞു.നയന്‍സിനെ ഒഴിവാക്കാന്‍ കഴിയാത്തതുകൊണ്ടു തന്നെ താരത്തിന്റെ നിബന്ധനയ്ക്കു സംവിധായകരും നിര്‍മ്മാതാക്കളും വഴങ്ങേണ്ടിവരും. ഗോകുല്‍ സംവിധാനം ചെയ്ത കാഷ്‌മോരയായിരുന്നു ഒടുവിലായി പുറത്തുവന്ന നയന്‍സ് ചിത്രം. കാര്‍ത്തിയാണു ചിത്രത്തിലെ നായകന്‍. ഡോറ, ഇമൈക്ക നോഡികള്‍ തുടങ്ങിയവയാണു നയന്‍സിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. വിക്രമിനൊപ്പം അഭിനയിച്ച ഇരുമുഖന്‍ ബോക്‌സ് ഓഫിസ് വിജയമായിരുന്നു.

© 2025 Live Kerala News. All Rights Reserved.