ഇരുപത്തൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടെ: പ്രധാനമന്ത്രി

 

ക്വലാലംപൂര്‍: ഇരുപത്തൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വലാലംപുരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമിടുന്നത്. അല്ലാതെ പരിഷ്‌കരിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുക. നിക്ഷേപകരെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തതോടൊപ്പം അവര്‍ക്ക് എല്ലാ സംരക്ഷണവും പ്രധാനമന്ത്രി ഉറപ്പു നല്‍കി. അവസരങ്ങളുടെ നാടാണ് ഇന്ത്യ. അവിടുത്തെ ജനാധിപത്യ, നിയമ സംവിധാനങ്ങള്‍ നിക്ഷേപകര്‍ക്ക് സുരക്ഷ നല്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.