ബിഹാറില്‍ നിതീഷ്‌കുമാര്‍ അധികാരമേറ്റു

 

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാം നാഥ് ഗോവിന്ദ് മുമ്പാകെയാണ് ഇവര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

ചരിത്രപ്രസിദ്ധമായ പട്‌നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം 35 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

© 2025 Live Kerala News. All Rights Reserved.