സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

 

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. സുനന്ദയുടെ ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ഈ മാസം തന്നെയുണ്ടായേക്കുമെന്നാണ് സൂചന. എഫ്ബിഐയുടെ സഹായത്തോടെയായിരുന്നു ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയത്.

തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം 25 ചോദ്യങ്ങളടങ്ങിയ പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പൊളോണിയമല്ല സുനന്ദയുടെ മരണകാരണമെന്ന് മനസ്സിലായിട്ടുണ്ടെങ്കിലും വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.