ഡി വൈ എഫ് ഐയുടെ സെക്കുലര്‍ മാര്‍ച്ചില്‍ ഹനുമാന്‍ തോക്കും പിടിച്ച് നില്‍ക്കുന്ന ഫ്‌ളോട്ട്

ഡി വൈ എഫ് ഐ വെള്ളൂര്‍ മേഖല കമ്മിറ്റിയാണ് ഫ്‌ളോട്ട് പ്രദര്‍ശിപ്പിച്ചത്. കേരളം ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ചിലാണ് ഹനുമാന്‍ തോക്കും പിടിച്ച് നില്‍ക്കുന്ന ഫ്‌ളോട്ട് പ്രദര്‍ശിപ്പിച്ചത്. ഹിറ്റ്‌ലറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വെള്ളാപ്പള്ളി നടേശനേയും അനുകരിക്കുന്ന രൂപങ്ങളും ഫ്‌ളോട്ടിലുണ്ട്. ഓണാഘോഷത്തിന്റെ പേരില്‍ കണ്ണൂരില്‍ നടന്ന ശ്രീനാരായണ ഗുരുദേവന്റെ ഫ്‌ളോട്ട് എറെ വിവാദമായിരിന്നു.

© 2025 Live Kerala News. All Rights Reserved.