പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ജമ്മു  : പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് പുലര്‍ച്ചെ ജമ്മുവിലെ പര്‍ഗ്‌വാള്‍ സബ്‌സെക്ടറിലെ മൂന്ന് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ അഞ്ചിനാണ് വെടിവയ്പ്പാരംഭിച്ചത്. അരമണിക്കൂറോളം നീണ്ടുനിന്നു. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. ആളപായമോ നാശനഷ്ടമോ ഇന്ത്യന്‍ ഭാഗത്തു നിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രാവിലെ മുതല്‍ ഇവിടെ വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാകുന്നുണ്ടായിരുന്നു. ഇവയ്ക്കു ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കിയിരുന്നു

© 2025 Live Kerala News. All Rights Reserved.