ഐഎസിനെക്കുറിച്ച് ഇന്ത്യ ജാഗ്രതയിലാണ് ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജം രാജ്‌നാഥ് സിംഗ്.

 

ഐഎസിനെക്കുറിച്ച് ഇന്ത്യ ജാഗ്രതയിലാണ് ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജം രാജ്‌നാഥ് സിംഗ്.

ഐഎസ്‌ഐഎസ് ലോകത്തിനാകെയുള്ള ഭീഷണിയാണ് പടരുന്ന ഐഎസ് ഭീകരതയെക്കുറിച്ച് ഇന്ത്യ അറിയുന്നുണ്ട്. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി പറഞ്ഞു. പാരീസിലെ ഭീകരാക്രമണമത്തിനുശേഷം വാഷിംഗ്ടണില്‍ അടക്കം ലോകത്തില്‍ മറ്റു പലയിടത്തും ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പുകളുണ്ട് ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഉള്ള നഗരങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില ഭീകരസംഘടനകളുടെ സഹായത്തോടെ ഐഎസ് ഇന്ത്യയിലും ഭീകരാക്രമണം നടത്താന്‍ സാധ്യതയുള്ളതായി കേന്ദ്രആഭ്യന്തര മന്ത്രാലയും പുറപ്പെടുവിച്ച ജാഗ്രതാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐഎസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ പുനഃപരിശോധിക്കണമെന്നു സംസ്ഥാന സര്‍ക്കാരുകളോടു കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

 

© 2025 Live Kerala News. All Rights Reserved.