കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുകക്ഷികള്‍ക്ക് ഭരണം നേടി കൊടുത്ത കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെതിരായ നടപടി ശരിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതിനായി ഉപാധികള്‍ മുന്നോട്ടു വെച്ച രാഗേഷിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്ന പ്രാദേശിക നേതൃത്വത്തിന്റെ നടപടിയില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് കണ്ണൂരില്‍ നിര്‍ത്തിയ മേയര്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ ഇടതുപാര്‍ട്ടിക്കു വോട്ടു ചെയ്യുമെന്നായിരുന്നു രാഗേഷിന്റെ ഭീഷണി. എന്നാല്‍, മേയര്‍ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് രാഗേഷ് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ഇപി ലതയ്ക്ക് വോട്ടു നല്‍കിയത്. എന്നാല്‍, നാടകീയമായി ഡെപ്യൂട്ടി മേയര്‍ വോട്ടെടുപ്പില്‍നിന്ന് വിമതന്‍ വിട്ടുനിന്നതോടെ ഇരുകക്ഷികള്‍ക്കും വോട്ട് തുല്യമായി. പിന്നീട് നറുക്കെടുപ്പില്‍ ഭാഗ്യം യുഡിഎഫിനൊപ്പം നിന്നു.
courtesy :southlive.in