രാഹുല്‍ ഗാന്ധിക്ക് ബ്രീട്ടീഷ് പൗരത്വമുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി

 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുള്ളതതായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രാഹുല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സ്വാമി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോക്‌സഭാ സ്പീക്കറും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഒന്‍പതാം അനുച്ഛേദമനുസരിച്ച് വിദേശ പൗരത്വം നേടുന്നതിന് വിലക്കുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കുന്നു.

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കൈയിലുള്ള രേഖകളില്‍ രാഹുല്‍ ഇരട്ട പൗരത്വം രേഖപ്പെടുത്തിയിട്ടുണ്ട്. യുകെ ആസ്ഥാനമായ ബാക്ഓപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും രാഹുല്‍ ഗാന്ധിയാണെന്നും ഇതിന് നല്‍കിയ വിലാസം ലണ്ടനിലേതാണെന്നും സ്വാമി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.