സുനന്ദപുഷ്‌കറിന്റെ മരണം പൊളോണിയം മൂലമല്ലെന്ന് റിപ്പോര്‍ട്ട്

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം പൊളോണിയം മൂലമല്ലെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. റിപ്പോര്‍ട്ട് ഡെല്‍ഹി പോലീസിനു ലഭിച്ചു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ റേഡിയോ ആക്ടീവ് പദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. അതെസമയം, വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന സൂചനയും ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

2014 ജനുവരി 17നായിരുന്നു ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വാഷിംഗ്ടണില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കീഴിലുള്ള ഫോറന്‍സിക് ലാബിലാണ് ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധന നടത്തിയത്.

© 2025 Live Kerala News. All Rights Reserved.