ദക്ഷിണ ചൈനീസ് സമുദ്രത്തില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ അമേരിക്കക്കെതിരെ യുദ്ധമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് നാവിക കമാന്‍ഡര്‍ അഡ്മിറല്‍ വു ഷെന്‍ഗ്ലിയാണ് മുന്നറിയിപ്പ് നല്‍കിയത്. ദക്ഷിണ ചൈനാ കടലിലെ സ്പ്രാറ്റ്‌ലി ദ്വീപ് സമൂഹത്തില്‍ അവകാശമുന്നയിച്ച് അമേരിക്കന്‍ പടക്കപ്പലുകള്‍ പ്രത്യക്ഷപ്പെട്ടതാണ് ചൈനയെ പ്രകോപിപ്പിച്ചത്.
തര്‍ക്ക പ്രദേശത്ത് അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും ഷെന്‍ഗ്ലി പറഞ്ഞു. ഇത് സംബന്ധിച്ച് അമേരിക്കന്‍ നാവിക തലവന്‍ അഡ്മിറല്‍ ജോണ്‍ റിച്ചാഡ്‌സണുമായി നടത്തിയ ടെലി കോണ്‍ഫറന്‍സിലും വു ഷെന്‍ഗ്ലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.