ഞാന്‍ ബീഫ് കഴിക്കും; നിങ്ങളാരാ ചോദിക്കാന്‍? കര്‍ണ്ണാടക മുഖ്യമന്ത്രി

ബംഗളൂരു: അനാവശ്യമായി ഉയര്‍ത്തുന്ന ബീഫ് വിവാദത്തിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. ‘ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. എന്നാല്‍ ഇന്നു മുതല്‍ ബീഫ് കഴിക്കാന്‍ തുടങ്ങും. അതില്‍ എന്താണ് കുഴപ്പം? എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്?’ സിദ്ദരാമയ്യ ചോദിച്ചു.

ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബീഫ് വിവാദം പോലുള്ള വിഷയങ്ങള്‍ രാജ്യത്ത് അസ്ഥിരതയുണ്ടാക്കുകയാണ്. രാജ്യത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ കേരള ഹൗസില്‍ പശുവിറച്ചി ഉണ്ടെന്നാരോപിച്ച് നടത്തിയ റെയ്ഡ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാന നേതാക്കള്‍ ശക്തമായി പ്രതികരിച്ചിരുന്നു. റെയ്ഡിന് കാരണമായ പരാതി നല്‍കിയ ഹിന്ദുസേന നേതാവ് പൊലീസ് കസ്റ്റഡിയിലാണ്.

© 2025 Live Kerala News. All Rights Reserved.