ഇന്തോനേഷ്യയില്‍ സ്വര്‍ണഖനി ഇടിഞ്ഞ് മൂന്ന് മരണം

 

ഇന്തോനേഷ്യയില്‍ സ്വര്‍ണഖനി ഇടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മൂന്ന് തൊഴിലാളികളാണ് മരിച്ചത്. പര്‍വ്വതമേഖലയായ പടിഞ്ഞാറെ ജാവയിലാണ് അപകടം നടന്നത്. ഒമ്പതോളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂനിരപ്പില്‍ നിന്നും 200 മീറ്റര്‍ അടിയിലാണ് ഇവരുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ശരിയായ ഉപകരണങ്ങള്‍ ഇല്ലാത്തതും ഇവരെ രക്ഷിക്കുന്നതിന് തടസ്സമാകുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പടിഞ്ഞാറെ ബോര്‍ണിയോവില്‍ അനധികൃത സ്വര്‍ണഖനനത്തിലേര്‍പ്പെട്ട 14 പേരാണ് ഖനി ഇടിഞ്ഞുവീണ് മരിച്ചത്. ഈ വര്‍ഷം ജൂലായില്‍ മാത്രം ഒമ്പത് പേര്‍ ഇത്തരത്തില്‍ മരിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.