തെരുവ് നായകളെ കൊല്ലാമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ‘നായകളെ കൊല്ലുന്നത് കൊണ്ട് യാതൊരു തെറ്റുമില്ല, അങ്ങിനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കില്ല’

ജനങ്ങളെ ആക്രമിക്കുകയും , പേ വിഷബാധയേപ്പിക്കുകയും ചെയ്യുന്ന നായകളെ കൊല്ലുന്നത് കൊണ്ട് യാതൊരു തെറ്റുമില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജുലൂടെയാണ് തെരുവ് നായ വിഷയത്തില്‍ ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനൊരു മൃഗസ്‌നേഹിയാണ്.മൃഗങ്ങളെ സ്‌നേഹിക്കുകയും, അവയെ പോറ്റി വളര്‍ത്തുന്നത് വളരേയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നയാള്‍. പക്ഷെ കേരളത്തില്‍ അടുത്ത കാലത്തായി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന, പേവിഷബാധയുള്ള ഭ്രാന്തന്‍ നായ്കള്‍ ആളുകളെ ആക്രമിക്കുകയും, കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുകയാണ്. ജനങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന ഒരു ക്രമസമാധാന പ്രശ്‌നമായി ഇത് മാറിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ കയ്യും കെട്ടി നോക്കിയിരിക്കാന്‍ നമുക്ക് കഴിയുകയുമില്ല. ജനങ്ങളെ ആക്രമിക്കുകയും , പേ വിഷബാധയേപ്പിക്കുകയും ചെയ്യുന്ന നായ്കളെ കൊല്ലുന്നത് കൊണ്ട് യാതൊരു തെറ്റുമില്ല. അങ്ങിനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകില്ല

© 2025 Live Kerala News. All Rights Reserved.